chendamangalam-megala-
ശ്രീനാരായണ ജയന്തി ആഘോഷം ചേന്ദമംഗലം മേഖലായോഗം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ പറവൂർ, ചേന്ദമംഗലം മേഖല യോഗങ്ങൾ നടന്നു. പറവൂർ മേഖലയോഗം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു അദ്ധ്യക്ഷനായി. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, ഡി. ബാബു, മേഖല കൺവീനർ ഡി. പ്രസന്നകുമാർ, യൂണിയൻ കമ്മിറ്റിഅംഗം കണ്ണൻ കൂട്ടുകാട്, കെ.എസ്. സലി എന്നിവർ സംസാരിച്ചു. ആഘോഷകമ്മിറ്റി ചെയർമാനായ എം.കെ. ആഷികിനെയും കൺവീനറായ കെ.എസ്. സലിമിനെയും തിരഞ്ഞെടുത്തു. ചേന്ദമംഗലം മേഖലായോഗം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. യൂണിയൻ കൺവനീർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, പി.വി. മണി, ജീൻ സുധാകൃഷ്ണൻ, ഷൈജ മുരളി, എം.ആർ. സുദർശനൻ, ഇ.സി. ശശി എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനായി എം.ആർ. സുദർശനനെയും കൺവീനറായി ഡി. ബാബുവിനെയും തിരഞ്ഞെടുത്തു.