amrithamatha-

പറവൂർ: ശിവഗിരിമഠത്തിലെ ആദ്യസന്യാസിനിയും പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമം സ്ഥാപകയും കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ആദ്യവനിതാ ഉദ്യോഗസ്ഥയുമായിരുന്ന സ്വാമിനി അമൃതമാതയുടെ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ആഗസ്റ്റ് ഒമ്പതിനാണ് നൂറാം ജന്മദിനം. യോഗത്തിൽ പ്രൊഫ. സുരാജ് ബാബു അദ്ധ്യക്ഷനായി. അനുരുദ്ധൻ തന്ത്രി, സ്വാമിനി ശാരദപ്രീയ മാതാ, രശ്മി അനിൽകുമാർ, ഷൈജു മനയ്ക്കപ്പടി, വി.എസ്. സന്തോഷ്, ഒ.ബി. സോമൻ, സി.വി. കൃഷ്ണമണി, ബാബു തമ്പുരാട്ടി, മായ ഷാജി, പ്രഭാശങ്കർ വാവക്കാട്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പ്രൊഫ. സുരാജ് ബാബു (ചെയർമാൻ), അനിരുദ്ധൻ തന്ത്രി, സി.വി. കൃഷ്ണമണി (വൈസ് ചെയർമാൻമാർ), പ്രഭാശങ്കർ വാവക്കാട് (ജനറൽ കൺവീനർ), എം.എം. പവിത്രൻ (ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റി കൺവീനർമാരായി കെ.എസ്. ശ്രീകുമാർ, രാധാകൃഷ്ണൻ കാലടി, ടി.കെ. സനകൻ, കെ.എം. സ്റ്റീഫൻ, രാജീവ് മണ്ണാളി, കെ.ജി. സന്തോഷ്, അജിത ശിവദാസൻ, മായ രാജേഷ്, ഒ.ബി. സോമൻ, എം.എ. സുധീഷ് പട്ടണം, വി.കെ. പരമേശ്വരൻ, എം.വി. രമേശൻ, സബിതാ ജയചന്ദ്രൻ എന്നിവരെയും 151 അംഗ സ്വാഗതസംഘത്തെയും 51 അംഗ കർമ്മസമതിയെയും തിരഞ്ഞെടുത്തു.