കോലഞ്ചേരി: മഴുവന്നൂർ സർവീസ് സഹകരണ ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷനായി. എം.ആർ.എസ്.വി ഹൈസ്‌കൂൾ ഹെഡ്മിസ്‌ട്രസ് അഞ്ജു സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി അരുൺ വാസു, എം. വി. വർക്കി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, ബെന്നി മാത്യു, ഭരണസമിതി അംഗങ്ങളായ കെ.എൻ. ശിവൻ, സാരിഷ് ഫിലിപ്പ്, സുജാത ശശി, കെ.ജെ. തോമസ് പി. അബ്രാഹം, ഒ.എം. ഹരിദാസ്, എം. ഐ. കുര്യാച്ചൻ, പി.കെ. സിജു, വി.പി. ആര്യ, സോമി സാജു, അസിസ്റ്റന്റ് സെക്രട്ടറി ടി.ടി. ജീമോൾ, മാത്യു കുരുമോളത്ത്, ജെയിംസ് പാറക്കാട്ടേൽ, വി.കെ. ജോൺ എന്നിവർ സംസാരിച്ചു.