കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയുടേയും ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖലാ ജെൻഡർ വിഷയ സമതിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
വായന പക്ഷാചരണ സമാപന സമ്മേളനം പരിഷത്ത് ജില്ലാ സെക്രട്ടറി ടി.പി. ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. പി.എൻ. സുരേഷ്ബാബു, സൂസൻ തോമസ്, വി.എ. വിനോദ്കുമാർ, വി.ആർ. സരസ്വതി, കെ.ആർ. സരിത, അപർണ അജയൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.