sajan

വൈപ്പിൻ:വൈപ്പിൻകരയിൽ വിവിധയിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കൃഷിയിടങ്ങളായി മാറ്റാനുള്ള പുതിയ പദ്ധതിക്ക് ഞാറക്കൽ ലയൺസ് ക്ലബ്ബ് തുടക്കം കുറിച്ചു. ഒഴിഞ്ഞ പറമ്പുകളിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യുക വഴി പകർച്ച വ്യാധികൾ തടയുക, വിഷരഹിത പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുക എന്നിവയാണ് ലക്ഷ്യം.കർഷകനായ അംബ്രോസ് കുര്യാപിള്ളിയുമായി സഹകരിച്ചാണ് കൃഷി ആരംഭിക്കുന്നത്. പദ്ധതിയുടെ തുടക്കമായി പുതുവൈപ്പ് ഫെഡറൽ ബാങ്കിന് സമീപം കൃഷി ആരംഭിക്കും. ഔസേപ്പ് മാത്യൂസ് മാമ്പിള്ളി, അഡ്വ. കുര്യൻ ആന്റണി, മാജിക്കിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജോൺ ജെ. മാമ്പിള്ളി എന്നിവരെ ആദരിച്ചു. ടേബിൾ ടെന്നീസ് മത്സരത്തിൽ ദേശീയ തലത്തിൽ സമ്മാനം നേടിയ ജോസഫ് മാത്യു മാമ്പിള്ളി, ആൻ മരിയ മാത്യു എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി. പ്രസിഡന്റ് എൻ.എം. രവി അദ്ധ്യക്ഷനായി. മുൻ ഡിസ്ട്രിക്ട് ഗവർണർ റോയ് വർഗീസ്, പോൾ വാഴപ്പിള്ളി, സാജൻ അലക്‌സാണ്ടർ പാറമേൽ, ജ്യോതിഷ് ഉണ്ണികൃഷ്ണൻ, സാജു ജോർജ്, ഡോ. ജോൺ ജെ. മാമ്പിള്ളി. ജുഫിൻ ജോർജ് വാളൂരാൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സാജൻ അലക്‌സാണ്ടർ പാറമേൽ (പ്രസിഡന്റ് ) , അഡ്വ. ജുഫിൻ ജോർജ് വാളൂരാൻ (സെക്രട്ടറി ) എന്നിവർ ചുമതലയേറ്റു.