കൊച്ചി: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അന്താരാഷ്ട്ര സഹകരണ ദിനത്തിൽ നടത്തിയ പ്രതിഭാ സംഗമത്തിൽ ആദരിച്ചു. ഉന്നത വിജയം നേടിയ 61 കുട്ടികൾക്ക് ചടങ്ങിൽ പ്രശസ്തി ഫലകവും ക്യാഷ് അവാർഡും സമ്മാനിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ അഡ്വ. എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. ജോയി അദ്ധ്യക്ഷനായി. ബോർഡ് അംഗം സജി ജോർജ്, ജനറൽ മാനേജർ എം.എ. ഷാന്റി എന്നിവർ സംസാരിച്ചു.