photo

വൈപ്പിൻ: എസ്. എൻ.ഡി.പി.യോഗം ചെറായി നോർത്ത് ശാഖയിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ എന്നിവയുടെ യൂണിറ്റുകൾ രൂപീകരിച്ചു. ചെറായി സഹോദര ഭവനം റോഡ് ഗുരു മന്ദിരത്തിൽ കൂടിയ രൂപീകരണ യോഗം എസ്.എൻ.ഇ.എഫ്.കേന്ദ്ര സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബേബി നടേശൻ അദ്ധ്യക്ഷനായി. എസ്.എൻ.ഇ.എഫ്. യൂണിയൻ സെക്രട്ടറി യശ്പാൽ കുമാർ, എസ്.എൻ.പി.സി. യൂണിയൻ സെക്രട്ടറി കെ.കെ.രത്‌നൻ, ബിനുരാജ് പരമേശ്വരൻ , ബിനോയ് കണ്ണൻ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം ഭാരവാഹികളായി ബിനോയ് കണ്ണൻ (പ്രസിഡന്റ് ), ടി.എൻ.നിധീഷ് (സെക്രട്ടറി ), കെ.കെ.സിനി (വൈസ് പ്രസിഡന്റ്) എന്നിവരേയും പെൻഷനേഴ്‌സ് കൗൺസിൽ ഭാരവാഹികളായി ബേബി നടേശൻ (പ്രസിഡന്റ് ), പി.ആർ. രാജീവ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.