കൊച്ചി: വെണ്ണല സർവീസ് സഹകരണബാങ്കിന്റെ കീഴിൽ മികച്ചനിലയിൽ മുറ്റത്തെമുല്ല പദ്ധതി വായ്പാവിതരണം നടത്തുന്ന കുടുംബശ്രീ യൂണിറ്റിന് ഇൻസെന്റീവ് വിതരണംചെയ്തു. നഗരസഭ 46-ാം ഡിവിഷനിലെ പ്രതിഭ കുടുംബശ്രീ ഗ്രൂപ്പിന് 2,25,269 രൂപയും അനശ്വര ഗ്രൂപ്പിന് 1,62,518 രൂപയുമാണ് ഇൻസെന്റീവ് നൽകിയത്. അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹസീന നസീർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.എസ്. ഹരി, ഡി.ബി. ദീപ, വി.എം. ഷീജ, വിമത ബിജോയ്, ജാൻസി ഷിബു, ഹസീന യൂസഫ്, ഷെറീന അനൂപ് എന്നിവർ സംസാരിച്ചു.