thomas

വൈപ്പിൻ: സി.എസ്.എസ് മുൻ സംസ്ഥാന സെക്രട്ടറി പള്ളിപ്പുറം തോമസ് പുത്തൻപുരക്കൽ (67) നിര്യാതനായി. സി.എസ്. എസ് കോട്ടപ്പുറം രൂപത ഖജാൻജി, സംസ്ഥാന കൗൺസിൽ അംഗം, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് , പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പാരിഷ് കൗൺസിൽ അംഗം , കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : അങ്കമാലി തളിയക്കോടി കുടുംബാംഗം ആൻസി. മകൻ: അനീഷ് (ബിസിനസ് ). മരുമകൾ: അഥീന.