കോലഞ്ചേരി: തട്ടാംമുകൾ ആ​റ്റിതോട്ടത്തിൽ ശിവനെ (60) സ്വകാര്യ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് അരക്കിലോമീ​റ്റർ അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നത്തുനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്​റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. ഒ​റ്റയ്ക്കായിരുന്നു താമസം.