മൂവാറ്റുപുഴ: ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇന്ന് തൊഴിലാളികളുടെ മാർച്ച്. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണം, ഓഹരിവില്പന, ആസ്തിവില്പന തുടങ്ങിയ നയങ്ങൾക്കെതിരെയാണ് മാർച്ച്. ലേബർകോഡ്‌ നടപ്പിലാക്കാൻ സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗത്തിനൊ രുങ്ങുകയാണ്‌ കേന്ദ്രസർക്കാർ. ഇ.പി.എഫ്‌കാരെ പിഴിയുന്ന നടപടിയും ആരംഭിച്ച്‌ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് 10 ന്‌ അഖിലേന്ത്യാ അവകാശദിനം ആചരിക്കാൻ സി.ഐ.ടി.യു നിർദ്ദേശിച്ചത്. ഇതിന്റെ ഭാഗമായാണ് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 ന് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തുന്നതെന്ന് ഏരിയാസെക്രട്ടറി സി.കെ. സോമൻ അറിയിച്ചു.