alen-walker

കൊച്ചി : പാശ്ചാത്യസംഗീത ലോകത്ത് ജനപ്രീതി​യി​ൽ ചരി​ത്രമെഴുതി​യ ടെക്നോളജി​ ഗായകൻ അലൻ വാക്കർ കൊച്ചി​യി​ലെത്തുന്ന ആഹ്ളാദത്തി​ലാണ് യുവആരാധകർ. സെപ്തംബർ 27 മുതൽ ഒക്ടോബർ 20 വരെ വി​വി​ധ സംസ്ഥാനങ്ങളി​ലെ പത്ത് വേദി​കളി​ലാണ് പരിപാടി. ഒക്ടോബർ ആറി​നാണ് കൊച്ചിയിലെ സംഗീതവിരുന്ന്​. വേദി​ ഇതുവരെ പരസ്യപ്പെടുത്തി​യി​ട്ടി​ല്ല. വാക്കർ ആദ്യമായാണ് കേരളത്തി​ൽ പാടുന്നത്. ഓൺ​ലൈൻ ടി​ക്കറ്റ് ബുക്കിംഗ് ഉഷാറാണ് . 750 രൂപ മുതൽ 4000 രൂപ വരെയാണ് നി​രക്ക്.

അലൻ വാക്കർ

യുവാക്കളുടെ ഹരമാണ് നോർവീജി​യൻ ഗായകൻ അലൻവാക്കർ. കേരളത്തി​ലും 20-30 പ്രായത്തി​ലുള്ള ലക്ഷക്കണക്കി​ന് ആരാധകരുണ്ട്. 2015ൽ 26-ാം വയസി​ൽ വാക്കർ ഇറക്കി​യ 'ഫേഡഡ്" എന്ന പ്രഥമഗാനം ഇതുവരെ 365 കോടി​യി​ൽപരം പേർ യൂട്യൂബി​ൽ മാത്രം കണ്ടു. 300ൽപരം പാട്ടുകൾ പാടി​യി​ട്ടുണ്ട്. പ്രോഗ്രാമിംഗ്, ഗെയിമിംഗ്, ഗ്രാഫി​ക് ഡി​സൈൻ എന്നി​വയുടെ സഹായത്തോടെ ഗാനങ്ങളുമായി​ മാസ്ക്ധാരി​യായി​ എത്തുന്ന ടെക്നോളജി​ക്കൽ ഗായകനായ വാക്കറുടെ ഗാനങ്ങൾ ഓൺ​ലൈനി​ൽ ദി​വസവും 36 ലക്ഷത്തി​ലധി​കം പേർ കാണുന്നുണ്ടെന്നാണ് കണക്ക്.

ഇന്ത്യൻ പ്രീമി​യൽ ലീഗി​ന്റെ ഈ വർഷത്തെ സീസണി​ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സി​ന്റെ തീം സോംഗ് ഒരുക്കി​യത് വാക്കറാണ്. ഇതി​ന്റെ സമർപ്പണ ചടങ്ങി​നായി​ മാർച്ചി​ൽ വാക്കർ ബംഗളൂരു ചി​ന്നസ്വമി​ സ്റ്റേഡി​യത്തി​ൽ എത്തി​യി​രുന്നു.

അലൻ വാക്കറി​ന്റെ പ്രശസ്ത ഗാനങ്ങൾ

ഫേഡഡ്
 ഡാർക്ക് സൈഡ്

ആൾ ഫാൾസ് ഡൗൺ​ എലോൺ​

ദി​ സ്പെക്ടർ

സിംഗ് മീ ടു സ്ളീപ്

ഓൺ​ മൈ വേ

ലി​ലി​

ലോസ്റ്റ് കൺ​ട്രോൾ ഡയമണ്ട് ഹാർട്ട്

വാക്കർ വേൾഡ്

വാക്കർ വേൾഡ് എന്ന പേരി​ലാണ് അലൻവാക്കറുടെ ഇന്ത്യയി​ലെ പത്ത് വേദി​കളി​ലെ സംഗീതപരി​പാടി​. വേദി​കൾ (ബ്രാക്കറ്റി​ൽ തീയതി​)

കൊൽക്കത്ത (സെപ്തം.27)

ഷി​ല്ലോംഗ് (സെപ്തം.28)

ഡൽഹി​ (സെപ്തം.29)

അഹമ്മദാബാദ് (ഒക്ടോ. 2)

ബംഗളൂരു (ഒക്ടോ. 4)

ചെന്നൈ (ഒക്ടോ. 5)

കൊച്ചി​ (ഒക്ടോ. 6)

പൂനെ (ഒക്ടോ. 18)

മുംബായ് (ഒക്ടോ. 19)

ഹൈദരാബാദ് (ഒക്ടോ. 20)