കാലടി: സി.പി.എം മലയാറ്റൂർ വെസ്റ്റ് ബ്രാഞ്ച് അംഗം കെ.ടി ബേബിയുടെ ഒന്നാം ചരമവാർഷികദിനം മലയാറ്റൂർ മംഗലികവലയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ലോക്കൽ സെക്രട്ടറി പി.എൻ. അനിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി.എ. ദേവസിക്കുട്ടി അദ്ധ്യക്ഷനായി. കെ.കെ. വത്സൻ, അഡ്വ.ജി. ഉദയകുമാർ, പി.ജെ.ബിജു, ഷിബു പറമ്പത്ത് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ ടി.സി. വേലായുധൻ, എം.വി.മോഹനൻ എന്നിവർ നേതൃത്വം വഹിച്ചു.