കൊച്ചി: എൽ.പി.ജി മസ്റ്ററിംഗ് മുതിർന്ന പൗരന്മാരെ ഒഴിവാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഗ്യാസ് ഏജൻസിയിൽ എത്തി സ്ത്രീകളും വയോധികരും മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ഉപഭോക്തക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മുതിർന്ന പൗരന്മാർ ഒഴിച്ചുള്ള ഉപഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താൻ ഗ്യാസ് ഏജൻസികളിലെ തിരക്ക് ഒഴിവാക്കാൻ അക്ഷയ സെന്ററുകളിൽ പ്രത്യേക ക്രമീകരണം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.