kothamangalam

കോതമംഗലം: പരീക്കണ്ണിക്ക് സമീപം ഉപ്പുകുഴിയിൽ രണ്ട് കൊമ്പന്മാരടക്കം കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രി മൂന്ന് കാട്ടാനകളാണ് നാട്ടുകാരെ വിറപ്പിച്ചത്. മണിക്കൂറുകളോളം ഒച്ചവെച്ചും ടോർച്ച് അടിച്ചുമാണ് ആനകളെ പിന്തിരിപ്പിച്ചത്. മൂലേക്കുടി ജോളിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത്. ആവലുംതടത്തിൽ ബിനോയിയുടെ വീട്ടുമുറ്റത്ത് എത്തിയ ആന പ്ലാവിൽ നിന്ന് ചക്ക പറിച്ചുതിന്നു. മുമ്പ് ഒരു ആനയാണ് വന്നിരുന്നെങ്കിൽ ഇത്തവണ കൂട്ടമായെത്തിയത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മുള്ളരിങ്ങാട് വനത്തിൽ നിന്നാണ് ഈ ഭാഗത്ത് ആനകളെത്തുന്നത്.