കോതമംഗലം: നാഷണൽ ആയുഷ് മിഷൻ, കുട്ടമ്പുഴ ഹോമിയോ ഡിസ്പെൻസറി, വടാട്ടുപാറ സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മേരീസ് കോൺ ഫ്രാൻസിന്റെയും നേതൃത്വത്തിൽ ചർച്ച് പാരീഷ് ഹാളിൽ പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി. ചർച്ച് വികാരി ഫാ. ജിനോ ഇഞ്ചപ്ലാക്കൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിൻസെന്റ് ഡി പോൾ കോൺഫ്രാൻസ് പ്രസിഡന്റ് ഷാജി തെക്കേക്കരകുടി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജെയിംസ് കോറമ്പേൽ മുഖ്യപ്രഭാഷണം നടത്തി. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജൂബി കുര്യാക്കോസ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിൻസൺ ഡി.പോൾ, പി.എക്സ്. ആന്റണി, ഫാർമിസ്റ്റ് ടിന്റു ജോയി, അഗസ്റ്റിൻ ദാസ്, പാപ്പച്ചൻ കട്ടക്കയത്ത്, ജോബി കുളമ്പേൽ, മാണി ജോൺ കണ്ടത്തിൽ, ദേവസി മൂലേക്കുടി, ടോജോ ഒലിമലയിൽ എന്നിവർ സംസാരിച്ചു.