കോതമംഗലം: പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തിരുമറി നടത്തിയ എസ്.ഡി.എസ് ചെയർപേഴ്സൺ രാജിവയ്ക്കുക, ഫണ്ട് ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പല്ലാരിമംഗലം മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനസ് മീരാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അമീൻ ടി. എം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറിമാരായ അലിയാർ എം. എം, അഷ്റഫ് കെ. കെ, നസീർ മുല്ലശ്ശേരി, കെ.ഇ ഖാസിം, പി.എം സിദ്ദീഖ്, ഷൗക്കത്തലി എം.പി, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മാഹുൽ എം. ഇ, അറഫൽ ടി. എസ്, അനീസ് ഓലിക്കൽ, അബിൽ സി. ജി തുടങ്ങിയവർ സംസാരിച്ചു.