തൃപ്പൂണിത്തുറ: എൽ.പി.ജി കിട്ടാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിർദ്ദേശം ജനങ്ങളെ വലക്കുന്നതായി തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ് സ് അസോസിയേഷൻ ആരോപിച്ചു. ഗ്യാസ് സബ്സിഡി പൂർണമായും എടുത്തുകളഞ്ഞതിനുശേഷം അത് കിട്ടാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറയുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല. കൊച്ചി മുണ്ടംവേലിയിൽ മസ്റ്ററിംഗ് നടത്താൻ ഗ്യാസ് ഏജൻസിക്കു മുന്നിൽ ക്യൂനിന്ന സെബാസ്റ്റ്യൻ എന്ന വയോധികൻ മരിക്കാനിടയായ സാഹചര്യം ഖേദകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഓയിൽകമ്പനി നഷ്ടപരിഹാരം നൽകണമെന്നും ട്രൂറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.