കോതമംഗലം: റോട്ടറിക്ലബ് 2024-25 വർഷത്തെ പുതിയ ഭാരവാഹികളായി ബിനു ജോർജ് (പ്രസിഡന്റ് ), ഡോ. വിജിത്ത് വി. നങ്ങേലി (സെക്രട്ടറി ), ചേതൻ റോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കോതമംഗലം റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് 3205ന്റെ നിയുക്ത ഗവർണർ ഡോ. ജി.എൻ. രമേശാണ് വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ഭവന പദ്ധതികൾ, താലൂക്ക് ആശുപത്രിയുടെ ഹാംഗർഫ്രീ പദ്ധതി, പെൺകുട്ടികൾക്കുള്ള വിദ്യാഭാസ സ്‌കോളർഷിപ്പ്, പരിസ്ഥിതി പദ്ധതി തുടങ്ങി ഒരു കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കോതമംഗലം റോട്ടറി ഭവനിൽ സോണി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബേസിൽ എബ്രഹാം, ഷാജൻ കുര്യാക്കോസ്, പോൾസൺപോൾ, ഡോ. ജോർജ്ജ് എബ്രഹാം, ചേതൻ റോയി, ഡോ.വിജിത്ത് വി. നങ്ങേലി തുടങ്ങിയവർ സംസാരിച്ചു.