പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ നവീകരിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 70.15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്തിലെ ആറാം വാർഡ് ജയന്തമംഗലം റോഡിൽ ടൈൽ വിരിച്ച് നവീകരിക്കാൻ 20.45 ലക്ഷം, ഏഴിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ വിടനപ്പിള്ളി റോഡിൽ ടൈൽ വിരിച്ച് നവീകരിക്കാൻ 10 ലക്ഷം, പറവൂർ നഗരത്തിലെ രണ്ടാം വാർഡിൽ ഉള്ളായമ്പിള്ളി റോഡും പട്ടേലിപ്പറമ്പ് റോഡും കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ 39.70 ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.