karunnayaathara

പറവൂർ: കരൾ രോഗബാധിതനായ നന്ത്യാട്ടുകുന്നം ചിറക്കൽ സന്തോഷിന്റെ ശസ്ത്രക്രിയക്കായി ആറ് സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി. ഏഴിക്കര യുവധാര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന കാരുണ്യയാത്ര ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ളാഗ്ഓഫ് ചെയ്തു. സി.എ. രാജീവ്, എം.കെ. വിക്രമൻ, ടി.കെ. സജീവ് തുടങ്ങിയവർ പങ്കെടുത്തു. ആറ് ബസുകളിൽ യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റ് തുക സന്തോഷിന്റെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറും.