പറവൂർ: നന്ത്യാട്ടുകുന്നം നാടകഅരങ്ങിന്റെ ആഭിമുഖ്യത്തിൽ കേരള സംഗീതനാടക അക്ക‌ാഡമി അവാർഡ് ജേതാക്കളെ അനുമോദിച്ചു. സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. വി.ആർ. സന്തോഷ് അദ്ധ്യക്ഷനായി. അവാർഡ് ജേതാക്കളായ ബാബു ആലുവ, വിനോദ് കുമാർ കൈതാരം എന്നിവരെ സംവിധായകൻ പ്രിയനന്ദനൻ, നാടകപ്രവർത്തകൻ ഡോ. ചന്ദ്രദാസൻ എന്നിവർ അനുമോദിച്ചു. ശശിധരൻ നടുവിൽ, ഡോ. സാംകുട്ടി പട്ടംകരി, പോൾസൻ താണിക്കൽ, മോഹൻകൃഷ്ണൻ, ചാക്കോ ഡി. അന്തിക്കാട്,​ എ.എസ്. ദിലീഷ്, വി.എൻ. ഉണ്ണിരാജ് എന്നിവർ സംസാരിച്ചു. പാലക്കാട് ലിറ്റിൽ സ്കൂൾ ഒഫ് തിയേറ്റർ കേരള 'അവാർഡ് " എന്ന നാടകം അവതരിപ്പിച്ചു.