അങ്കമാലി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അങ്കമാലി താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് താലൂക്കാശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. 2019-20 കാലഘട്ടത്തിൽ മുൻ ഭരണസമിതി വിഭാവനം ചെയ്തതും നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നും ഒരു കോടിയും സർക്കാർ, നഗരസഭ, എം പി, എം.എൽ.എ ഫണ്ടുകൾ ഉൾപ്പെടെ കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചതുമായ ഡയാലിസിസ് സെന്റർ നഗരസഭയുടെ അനാസ്ഥ കാരണമാണ് തുറന്ന് കൊടുക്കാത്തതെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക്പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് എന്നിവർ ആരോപിച്ചു.