കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ലക്‌സ്ജയന്റ് ശാസ്ത്രസമ്മേളനം 13, 14 തീയതികളിൽ ലെ മെരിഡിയൻ ഹോട്ടലിൽ നടക്കും. 11 വിദേശ പ്രതിനിധികളും നാല് ദേശീയ പ്രതിനിധികളും സമ്മേളനത്തിൽ സംസാരിക്കും.
പാർക്കിൻസൺസ് രോഗചികിത്സയിലെ ജനിതക ബയോമാർക്കുകൾ മുതൽ അതിനൂതന മോഡലിംഗ് ടെക്‌നിക്കുകൾ വരെയുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികതകളും സമ്മേളനത്തിൽ ചർച്ചയാകും. രോഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളും ചികിത്സാരീതികളും മനസിലാക്കുന്നതിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരെ ഒരുമിച്ചുകൊണ്ടുവരാനാകുന്നതിൽ സന്തോഷമുണ്ടെന്ന് പാർക്കിൻസൺസ് ആൻഡ് മൂവ്‌മെന്റ് ഡിസോർഡർ ക്ലിനിക്കിന്റെ ആസ്റ്റർ കേരള വിഭാഗം ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.