കൊച്ചി: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35നും ഇടയിൽ. ബിരുദധാരികൾക്ക് അഞ്ചുമാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഉദ്യോഗാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രതിമാസം 10,000 രൂപ ഓണറേറിയം നൽകും. അപേക്ഷാഫോമുകൾ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ആലുവ/ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 20.