കൊച്ചി: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് പ്രവർത്തിക്കുന്ന പകൽവീട്ടിലേയ്ക്ക് കെയർടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തു പരിധിയിൽ സ്ഥിര താമസക്കാരായ 21-45 നും മദ്ധ്യേ പ്രായമുള്ള വനിതകളായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 048402677209.