mes

പെരുമ്പാവൂർ: ഈ വർഷം പുതുതായി ആരംഭിച്ച നാല് വർഷ യു.ജി. ഓണേഴ്സ് കോഴ്സിനെക്കുറിച്ചും പി. ജി. കോഴ്സുകളെക്കുറിച്ചും ഉള്ള ബോധവത്കരണ പരിപാടി മാറമ്പിള്ളി എം.ഇ.എസ്. കോളേജിൽ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അബുൽ ഹസ്സൻ, സെക്രട്ടറി എം. എ മുഹമ്മദ്, ട്രഷറർ ടി. എം. സക്കീർ ഹുസൈൻ,​ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോ. സെക്രട്ടറി സിൽജു, നാസർ, നിസാം, എൻ. എച്ച്. നവാസ്,​ വൈസ് പ്രിൻസിപ്പൽ ഡോ. ജാസ്മിൻ എന്നിവർ സംസാരിച്ചു. നാലുവർഷ ഓണേഴ്സ് ബിരുദത്തെക്കുറിച്ച് നോഡൽ ഓഫീസറും ബി.സി.എ ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ. ലീന സി.ശേഖർ പ്രഭാഷണം നടത്തി.