കുറുപ്പംപടി : രായമംഗലം പഞ്ചായത്ത്‌ 14-ാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ടി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വാർഡ് അംഗം ടിൻസി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അംബിക മുരളീധരൻ, പഞ്ചായത്ത് അംഗം ജോയി പൂണേലിൽ, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ്‌ സുകുമാരൻ പി.കെ, എ.ഡി.എസ് പ്രസിഡന്റ്‌ ആശ രവി, സെക്രട്ടറി അജില എന്നിവർ സംസാരിച്ചു.