പിറവം: പിറവം ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര രോഗനിർണയവും കരിങ്കൽച്ചിറ ശ്രീനാരായണ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. 13ന് 10 മുതൽ ഒന്നുവരെ നടക്കുന്ന ക്യാമ്പ് കൗൺസിലർ പ്രശാന്ത് മാമ്പുറത്ത് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ലൈബ്രറി ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവരെ ബന്ധപ്പെടണം.