ph

കാലടി: കാലടി പ്ലാന്റേഷൻ കേർപ്പറേഷൻ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റേഷൻ കട ഒറ്റയാൻ തകർത്തു. മോഹനനന്റെ റേഷൻ കടയാണ് ഇന്നലെ പുലർച്ചെ ഒറ്റയാൻ തകർത്തത്. അരി ചാക്ക് നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ടുണർന്ന സമീപവാസികൾ പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി. ഇലക്ട്രിക് ഫെൻസിംഗ് തകർത്താണ് ആന അകത്തുകടന്നത്