klm

കൂത്താട്ടുകുളം: പാലക്കുഴ എൻ.എസ്.എസ് കരയോഗം വാർഷിക സമ്മേളനം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്. ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പി. എൻ. ലക്ഷ്മണൻ നായർ, പി.ജി. സുരേന്ദ്രൻ കാക്കൂർ, ശ്രീകുമാർ, മുരളീധരൻ നായർ, മിനി സജികുമാർ എന്നിവർ സംസാരിച്ചു. കെ.പി. ഗൗരിനന്ദന, സി.എം.അനിരുദ്ധ്, വി.ആദിത്യ, അഭിനവ് കെ. രാജേഷ് എന്നിവർ വിദ്യാഭ്യാസ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.