hybi

ആലുവ: 1000 സ്‌കൂളുകളിൽ ഭരണഘടനാ സാക്ഷരതാ യജ്ഞം ലക്ഷ്യമിട്ട് ചൂണ്ടി ഭാരതമാത നിയമകലാലയം നിയമസഹായ വേദിയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'നിയമോദയം 2024, ഭരണഘടനാ സാക്ഷരതാ യജ്ഞം' തുടങ്ങി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ തോമസ് ചക്യത്ത് അദ്ധ്യക്ഷനായി. ഭാരതമാതാ നിയമകലാലയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ പദ്ധതി സന്ദേശം 'വിഷൻ 1000 സ്‌കൂളുകൾ' കൈമാറി. സബ് ജഡ്ജ് ആർ.ആർ. രജിത, ഭാരതമാത നിയമകലാലയം പ്രിൻസിപ്പൽ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, തൃക്കാക്കര മേരിമാത പബ്‌ളിക് സ്‌കൂൾ അദ്ധ്യാപിക ഗ്രീഷ്മ ജോയി, യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ. ഗിന്നസ് സുനിൽ ജോസഫ്, പ്രൊഫ. ഷില്പാ ജോസ് തുടങ്ങിയവർ സംസാരിച്ചു. മദർ ലീ റോസ്, സിസ്റ്റർ ശോഭ ഫിലോമിൻ, ഫാ. ജോമിഷ് വട്ടക്കര, പ്രമോദ് പാർത്ഥൻ എന്നിവർ പങ്കെടുത്തു. മരിയ വിൻസന്റ്, നികിത രാജേഷ് എന്നിവർ നിയമ ബോധവത്കരണ ക്ലാസെടുത്തു. യജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ 100 സ്‌കൂളുകളെയാണ് പരിഗണിച്ചിരുന്നതെങ്കിലും 1000 മാക്കി ഉയർത്താനാണ് ശ്രമം.