nic

കൊച്ചി: കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ ദേശീയ കോൺഫറൻസ് നടന്നു. പ്രഗത്ഭരായ രണ്ടായിരത്തി അഞ്ഞൂറിലധികം ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഗമമായ കോൺഫറൻസിന്റെ കോഴ്സ് ഡയറക്‌ടർ കൊല്ലം സ്വദേശിയും മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ് സാരഥിയുമായ ഡോ പ്രതാപ് കുമാറാണ് . ദേശീയ,അന്തർദേശീയ തലത്തിലെ 1,200 പ്രബന്ധങ്ങളിൽ ഉന്നത നിലവാരം പുലർത്തിയ 320 എണ്ണമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാങ്കേതിക മികവും അതിസങ്കീർണതയും കണക്കിലെടുത്ത് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം മെഡിട്രീന കാർഡിയോളജി കൺസൾട്ടന്റ് ഡോ. ബ്ലെസ്‌വിൻ ജിനോ കരസ്ഥമാക്കി.