flaghosting

കൊച്ചി: കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ) പ്രഥമ സംസ്ഥാന സമ്മേളനം ബോൾഗാട്ടി പാലസിൽ ആരംഭിച്ചു. പ്രസിഡന്റ് ബിനു ജോൺ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ ഐ.സി. ഐവർ, രാജു ഗരുഡ, അഡ്വ. അനൂപ്, ജോൺസൺ കരിങ്ങാട്ടിൽ, സെനിത് അൻസാരി തുടങ്ങിയവർ സംസാരിച്ചു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 10.30 ന് സുഹൃത്-ട്രേഡ് യൂണിയൻ സമ്മേളനവും 2.30 ന് ടൂറിസം രംഗത്തെ പുത്തൻ പ്രവണതകളും വ്യവസായത്തിന്റെ നിലനില്പും എന്ന സെമിനാറും നടക്കും. 3.30 ന് ഹൈബി ഈഡൻ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.