ആലുവ: ആലങ്ങാട് തിരുവാലൂർ സ്വദേശി അഭിജിത്ത് ആത്മഹത്യാ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ആലുവ എസ്.പി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദക്കത്ത് ഉദ്ഘാടനം ചെയ്യും. ലബീബ് കായക്കൊടി സംസാരിക്കും.