കൊച്ചി: കോർട്ട് ഫീ വർദ്ധനയ്‌ക്കെതിരെ ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവച്ചു. മുഖ്യമന്ത്രി, നിയമമന്ത്രി, ധനമന്ത്രി എന്നിവരുമായി ബാർ കൗൺസിൽ ഒഫ് കേരള ചെയർമാൻ അഡ്വ. ടി.എസ്. അജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണിത്. അഡീഷണൽ അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ, അംഗങ്ങളായ പി. സന്തോഷ്‌കുമാർ, കെ.ആർ. രാജ്കുമാർ, ജോസഫ് ജോൺ, ബി.എസ്. ഷാജി, സജീവ് ബാബു, പി.സി.മൊയ്തീൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.