ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ വാലം - ഇടയക്കുന്നം ശാഖയുടെ കീഴിലുള്ള വാടയ്ക്കൽ മേഖല
വയൽവാരം കുടുംബയൂണിറ്റ് യോഗം നിരപ്പേൽ ജയപ്രകാശിന്റെ വസതിയിൽ ശാഖാ വൈസ് പ്രസിഡന്റ് ഐ.ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുടുംബ യൂണിറ്റ് കൺവീനർ നിഷ ഷാജി, ജോയിന്റ് കൺവീനർ അജിത ശോഭാ ബാബു, കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ്, ഷീല രവീന്ദ്രൻ, പ്രിയ രാജേഷ്, ടി. ജി. മോഹനൻ, ശാഖാ സെക്രട്ടറി എം.വി.രവി, പ്രസിഡന്റ് ലളിത പീതാംബരൻ, കുമാരനാശാൻ വനിതാ സഹായ സംഘം കൺവീനർ സുമി വിപിൻ, ജോയിന്റ് കൺവീനർ നിവ്യ വിനീഷ്, ഗുരുകൃപ ബാലജനയോഗം പ്രസിഡന്റ് നിവിൻ വിനീഷ്, സെക്രട്ടറി ധന്യശ്രീ പ്രദീപ് എന്നിവർ പങ്കെടുത്തു.