soaps

കൊ​ച്ചി​:​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കേ​ര​ള​ ​സോ​പ്‌സി​ന്റെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​ക​യ​റ്റി​അ​യ​ക്കു​ന്നു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​യു​ള്ള​ ​സോ​പ്പു​ക​ളു​ടെ​ ​ക​യ​റ്റു​മ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​വ്യ​വ​സാ​യ,​ ​നി​യ​മ,​ ​ക​യ​ർ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​നി​ർ​വ​ഹി​ക്കും.
കൊ​ച്ചി​യി​ലെ​ ​ഗ്രാ​ൻ​ഡ് ​ഹ​യാ​ത്ത് ​ഹോ​ട്ട​ലി​ൽ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​മൂ​ന്നി​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കേ​ര​ള​ ​സോ​പ്പ്സി​ന്റെ​ ​പു​തി​യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ത​ര​ണോ​ദ്ഘാ​ട​ന​വും​ ​മ​ന്ത്രി​ ​നി​ർ​വ​ഹി​ക്കും.​ ​കേ​ര​ള​ ​സോ​പ്‌സി​ന്റെ​ ​സാ​ൻ​ഡ​ൽ​വു​ഡ് ​സോ​പ്പ് ​ഉ​ൾ​പ്പെ​ടെ​ ​പ്രീ​മി​യം​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ആ​ഗോ​ള​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഗ​ൾ​ഫി​ലേ​ക്ക് ​ക​യ​റ്റു​മ​തി​യെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​പീ​ലി​പ്പോ​സ് ​തോ​മ​സ് ​പ​റ​ഞ്ഞു.​ ​വാ​ഷ്‌​വെ​ൽ​ ​ഡി​റ്റ​ർ​ജെ​ന്റ്,​ ​ക്ളീ​ൻ​വെ​ൽ​ ​ഫ്ളോ​ർ​ ​ക്ളീ​ന​ർ,​ ​ഷൈ​ൻ​വെ​ൽ​ ​ഡി​ഷ്‌​വാ​ഷ്,​ ​സോ​പ്പു​ക​ളാ​യ​ ​കോ​ഹി​നൂ​ർ​ ​സാ​ൻ​ഡ​ൽ​ ​ട​ർ​മ​റി​ക്,​ ​ത്രി​ൽ​ ​ലാ​വ​ൻ​ഡ​ർ,​ ​ത്രി​ൽ​ ​റോ​സ്,​ ​ത്രി​ൽ​ ​വൈ​റ്റ് ​എ​ന്നി​വ​യും​ ​വി​പ​ണി​യി​ലി​റ​ക്കും.
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലെ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ന്റ​ർ​പ്രൈ​സ​സ് ​ലി​മി​റ്റ​ഡ് 2010​ൽ​ ​ഏ​റ്റെ​ടു​ത്ത​ ​കേ​ര​ള​ ​സോ​പ്പ്സ് ​കോ​ഴി​ക്കോ​ട്ടെ​ ​വെ​ള്ള​യി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​മ​റ​യൂ​ർ​ ​ച​ന്ദ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​തൈ​ലം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സോ​പ്പു​ക​ൾ​ക്ക് ​വ​ൻ​പ്രി​യ​മാ​ണ് ​രാ​ജ്യ​മെ​മ്പാ​ടും​ ​ല​ഭി​ക്കു​ന്ന​ത്.

ലക്ഷ്യം മൂന്ന് കോടിയുടെ ലാഭം

അടുത്തവർഷം മൂന്നുകോടി രൂപയുടെ ലാഭമാണ് ലക്ഷ്യമെന്ന് പി. രാജീവ് പറഞ്ഞു. 2023-24ൽ 803.25 മെട്രിക് ടൺ ഉത്പന്നങ്ങൾ കമ്പനി വിറ്റഴിച്ചത്. ഇക്കാലയളവിൽ 2.82 കോടി രൂപയുടെ അറ്റാദായവും കമ്പനി നേടി.

മാനേജിംഗ് ഡയറക്‌ടർ ജി. രാജീവ്, ജനറൽ മാനേജർ സി.ബി ബാബു, ജോസ്‌മോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.