അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറിറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനംചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രേഖ ശ്രീജേഷ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ എസ്.സുനിൽകുമാർ, ഹെഡ്മിസ്ട്രസ് പി.ഡി. ലീമ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.വി. വിനീത എന്നിവർ സംസാരിച്ചു. ആലുവ എക്സൈസ് ഓഫീസിലെ സിവിൽ ഓഫീസർമാരായ സലാഹുദ്ദീൻ,​ സി.കെ. രാജേഷ്, ഷിഹാബുദ്ദീൻ എന്നിവർ ക്ലാസുകൾ നയിച്ചു.