അങ്കമാലി: ലേബർകോഡ് പിൻവലിക്കുക, സ്വകാര്യവത്കരണവും ആസ്തിവില്പനയും ഉപേക്ഷിക്കുക. 26000 രൂപ മിനിമം വേതനം നിശ്ചയിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉണയിച്ച് തൊഴിലാളി അവകാശ സംരക്ഷണദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല ജോ. സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് പി.വി. ടോമി, ജില്ലാ കമ്മിറ്റി അംഗം പി.ബി. സന്ധ്യ, എയ്ഞ്ചൽ സിജോ, ടി.പി. ദേവസിക്കുട്ടി, എം.ടി. വർഗീസ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.