y

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ സ്റ്റുഡന്റ് കൗൺസിൽ വിദ്യാർഥികളുടെ അധികാരദാന ചടങ്ങ് നടത്തി. മുഖ്യാതിഥി തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ അബ്ദുൽ റഹ്മാൻ ഇലക്ഷനിൽ വിജയിച്ച കുട്ടികൾക്ക് ബാഡ്ജ് നൽകി. പ്രിൻസിപ്പൽ രാഖി പ്രിൻസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ക്യാപ്റ്റൻ അശ്വിൻ ശങ്കറിന് സ്കൂൾ പതാക കൈമാറി. മാനേജർ എം.എൻ. ദിവാകരൻ ഉപഹാരം നൽകി ആദരിച്ചു. വൈസ് ക്യാപ്റ്റൻ ബസുദേവ് കെ. ബിനു, ശിവാനി എസ്. കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ക്വയറിന്റെ ദേശഭക്തി ഗാനം അവതരിപ്പിച്ചു.