kothamangalam

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് കൊടുക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിന് പിന്നിൽ ലക്ഷങ്ങളുടെ കോഴ എന്ന് കോൺഗ്രസിന്റെ ആരോപണം. പഞ്ചായത്തിൽ 4 പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള എൽ.ഡി.എഫ് നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണെന്ന് എന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കവളങ്ങാട് പഞ്ചായത്തിലെ ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു. ബാബു ഏലിയാസ് ആദ്ധ്യക്ഷനായി. എ.ജി. ജോർജ്, അബു മൊയ്തീൻ, എബി എബ്രഹാം, കെ.സി. മാത്യൂസ്, സൈജന്റ് ചാക്കോ, പി.സി. ജോർജ്, സി.ജെ. എൽദോസ്, ജൈമോൻ ജോസ്, ജോബി ജേക്കബ്, അഡ്വ. പി.എസ്.എ. കബീർ, പി.എ. പൈലി, വർഗീസ് കൊന്നാൽ, പി.എം. സിദ്ധിക്ക്, നസീർ മുല്ലശേരി, എ.ജെ. ഉലഹന്നാൻ, ജോഷി കുര്യക്കോസ്, ഹാൻസി പോൾ, ബിൻസി മോഹനൻ, സാബു ജോസ്, സൗമ്യ ശശി, ജിൻസി ബിജു, ജിൻസി മാത്യു, എൽദോസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.