തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, ശ്മശാനത്തിലേക്കുള്ള റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനു പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജനകീയ ധർണ നടത്തും. നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടക്കുന്ന ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.