തൃപ്പൂണിത്തുറ: ഏരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 62 വയസ്. അംഗീകൃത സ്ഥാപനത്തിൽ പഠിച്ച പി.എസ്.സി തത്തുല്യ യോഗ്യതയുള്ളവർ (എം.ബി.ബി.എസ്, ടി.സി.എം.സി) 17 ന് രാവിലെ 11ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നഗരസഭ സമുച്ചയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.