കൊച്ചി: വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒരുക്കാത്ത റിസോർട്ട് ഉടമ കോടതിച്ചെലവും നഷ്ടപരിഹാരവും ഉൾപ്പെടെ 38,750 രൂപ 45 ദിവസത്തിനകം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. ആലപ്പുഴ പാം ബീച്ച് റിസോർട്ടിനെതിരെ മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജനാണ് പരാതി നൽകിയത്.
പരാതിക്കാരന്റെ കുടുംബം ഉൾപ്പെടെ 23 അംഗ വിനോദയാത്രാസംഘത്തിന് എട്ട് എ.സി മുറികൾ നൽകാമെന്നും റിസോർട്ടിന്റെ അടുക്കളയിൽ പാചകം അനുവദിക്കാമെന്നും ഉറപ്പ് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. വാടകയിനത്തിലും മറ്റുമുള്ള 23,000 രൂപയിൽ 5000 രൂപ അഡ്വാൻസായി നൽകി. 2023 ജൂണിൽ സംഘം എത്തിയപ്പോൾ നൽകിയ 7 മുറികളിൽ രണ്ടിലൊഴികെ എ.സി ഉണ്ടായിരുന്നില്ല. മുറികൾ വൃത്തിഹീനമായിരുന്നു. പാചകം അനുവദിച്ചില്ല. ഇത് അധാർമികമെന്നു വിലയിരുത്തിയായിരുന്നു
ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.