തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും 13ന് ഉച്ചയ്ക്ക് 2ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അസി. ഇൻപെക്ട‌ർ ജനറൽ ഒഫ് പൊലീസ് (കോസ്റ്റൽ സെക്യൂരിറ്റി) ജി. പൂങ്കുഴലി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയാകും. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തും. എസ്.ആർ. രാജീവ് അവബോധന ക്ലാസ് നയിക്കും. ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, അനിത, എസ്.എ. ഗോപി, എ.ഡി. ഉണ്ണികൃഷ്ണ‌ൻ, എൽ.സന്തോഷ്, ഫാ. ഐസക് മട്ടമ്മേൽ, സുധ നാരായണൻ, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.