മൂവാറ്റുപുഴ: സാധാരണ പ്രവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമുണ്ടാക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന സമ്മേളനം തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മിൾ നസീർ പറഞ്ഞു. പ്രവാസികൾക്കുള്ള സർക്കാർ ആനൂകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുന്നവിധം നയം രൂപീകരിക്കണമെന്നും വാർത്താസമ്മേളത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 13ന് നടക്കുന്ന സംസ്ഥാന സമ്മേളനവും കുടുംബസംഗമവും സിനിമ സംവിധായകനും മുൻ. എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. നവാസ് പായിപ്ര , സക്കീർ പായിപ്ര, പി.എം.കുഞ്ഞുമുഹമ്മദ്, ജമാൽ ഇ.എസ്, ഉണ്ണി ഗംഗാധരൻ, അസീസ് കെ.എം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.