മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇൻഡ്യ റീജിയണിന്റെ ഡയറക്ടറായി ഡോ സാജു എം. കർത്തേടത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. വാർഷിക സമ്മേളനം മുൻഏരിയ പ്രസിഡന്റ് വി.എ. തങ്കച്ചനും സ്ഥാനാരോഹണ ചടങ്ങ് ഏരിയ പ്രസിഡന്റ് എസ്. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. സേവന പദ്ധതികളുടെ ഉദ്ഘാടനം സെക്രട്ടറി ജനറൽ ജോസ് വർഗീസും ബുള്ളറ്റിൻ പ്രകാശനം ഡോ. സി.കെ. ജെയിംസും നിർവഹിച്ചു. റീജിയണൽ ഡയറക്ടർ സുനിൽ ജോൺ അദ്ധ്യക്ഷനായി. അഡ്വ. ബാബു ജോർജ്. ജോയി ആലപ്പാട്ട്, പിൽസൺ ലൂയിസ്, എം.എം. ബാബു, ബെന്നി പോൾ തുടങ്ങിയവർ പങ്കെടുത്തു.