കോലഞ്ചേരി: കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ ഓഫീസിൽ സാമുഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചും ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുത്തൻകുരിശ് സെക്ഷനിൽ പ്രതിഷേധസദസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയർ എസ്.ഷിജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഡിവിഷൻ വൈസ് പ്രസിഡന്റ് കെ.എ. ഷാജി അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ എം.കെ. അനിമോൻ, സബ് എൻജിനിയർമാരായ ആഘോഷ് ശിവൻ, രേവതി സനൽ എന്നിവർ സംസാരിച്ചു.