കൊച്ചി: എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'സീക്രട്ട്' എന്ന ചിത്രം 26ന് തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് രാജേന്ദ്രപ്രസാദ് അറിയിച്ചു. സീക്രട്ടിന്റെ പ്രത്യേക പ്രദർശനത്തിൽ ശ്രീനിവാസൻ, സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ.കെ. സാജൻ, കൊച്ചി മേയർ എം. അനിൽ കുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.